ഗ്രാമോത്സവം സീസൻ2,
കേച്ചേരിയുടെ പൈതൃകം മനസ്സിൽ താലോലിക്കുന്ന ഓരോ പ്രവാസിയുടെയും ഹൃദയാഭിലാഷമായിരുന്നു കേച്ചേരിയൻസ് ,
പ്രതീക്ഷപോലെ തിരക്കേറിയ പ്രവാസ ജീവിതത്തിലും ഒരു സാന്ത്വന സ്പർഷമായി ഓരോ കേച്ചേരിക്കാരനും കേച്ചേരിയൻസ് കൂട്ടായ്മയെ നെഞ്ചിലേറ്റി,
കേച്ചേരിയുടെ പഴയകാല കഥകൾ പറഞ്ഞും, ചരിത്രങ്ങൾ പകർന്നും , നർമ്മസല്ലാപങ്ങളും, ട്രോളുകളിലൂടെയും കായിക താരങ്ങളെ പ്രോത്സാഹിപ്പിച്ചും, പാട്ടുകൾ പാടിയും, കേച്ചേരിയൻസ് വാട്സപ്പ് ഗ്രൂപ്പ് സജീവമായപ്പോൾ സത്യത്തിൽ തലമുറകളുടെ അന്തരം ഇല്ലാതാവുകയായിരുന്നു,
പതിറ്റാണ്ടുകളുടെ പ്രവാസത്തിന്റെ ഗൃഹാതുരത്വം കേച്ചേരിയൻസിലൂടെ അണപ്പൊട്ടിയൊഴുകി ഒത്ത് കൂടുന്ന ഓരോ സംഗമവേദിയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സൗഹാർദത്തിന്റേയും നിറകുടമാക്കി മാറ്റി കേച്ചേരിയൻസ്,
ജാതിമതഭേദങ്ങളില്ലാതെ , രാഷ്ട്രിയ പക്ഷപാതങ്ങളില്ലാതെ എല്ലാം സമഭാവനയോടെ നോക്കിക്കാണാൻ കേച്ചേരിയൻ കാരണവന്മാർ നമുക്ക് പകർന്ന് നല്കിയ കേച്ചേരി മണ്ണിന്റെ മണം ഈ പ്രവാസത്തിലും ഉയർത്തിപ്പിടിക്കാൻ ഒരു ശ്രമം, അതായിരുന്നു കേച്ചേരിയൻസ്,
ഈദും, ഓണവും, ക്രിസ്തുമസ്സും , എല്ലാം ചേർത്ത് നമ്മൾ ഈണം കൊണ്ടാടി, പിന്നീടത് ഗ്രാമോത്സവമായി, ഇപ്പോഴിതാ ഗ്രാമോത്സവം 2, ആഘോഷിക്കാൻ തയ്യാറെടുക്കുന്നു,
നാടൻ പാട്ട്, ഒപ്പന, വടംവലി, സിനിമാറ്റിക്സ് ഡാൻസ്, കുടം തല്ല്, ഫാൻസി ട്രസ്സ്, തുടങ്ങി ഒട്ടനവധി കലാകായികരംഗങ്ങൾ അരങ്ങേറുന്ന ഗ്രാമോത്സവത്തിൽ ഭാഗ്യവാന്മാർക്ക് വിജയികളാവാൻ അവസരമൊരുക്കി ഒട്ടനവധി സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു,
പതിനെട്ട് ദേശക്കാർക്കും
ഒരു ഉത്സവ പറമ്പിലേത് പോലെ കാണാനും കേൾക്കാനും, ഇഷ്ടമുള്ളത് രുചിക്കാനും , ആസ്വദിക്കാനും, സർവ്വോപരി കേച്ചേരിയൻ ഐക്യം ഊട്ടി ഉറപ്പിക്കാനും കേച്ചേരിയൻസ് ഗ്രാമോത്സവം 2 വേദിയാകുമെന്നതിൽ തർക്കമില്ല,
വലിപ്പചെറുപ്പമില്ലാതെ എല്ലാവരും
ക്യപ്റ്റൻ പറഞ്ഞ പോലെ നവംബർ/ എട്ട്, November/eight, 8/11/2019, മറക്കാതിരിക്കുക ,വരൂ ആസ്വദിക്കൂ, ഓർക്കാൻ ഒരു പാട് നല്കാൻ കേച്ചേരിയൻസിന്റെ ഒരു സായംസന്ധ്യ,
നിങ്ങൾക്കായ് സ്വന്തം കേച്ചേരിയൻസ്,
കേച്ചേരിയൻസ്
എത്തിക്സ്,
എല്ലാ കേച്ചേരി നിവാസികളും അറിയുന്നത് ലേക്ക് കേച്ചേരി ഭാഗമായി നടത്താൻ പോകുന്ന കാൽപന്ത് മേളയിലേക്ക് കേച്ചേരിയിൽ ഉള്ള എല്ലാ നിവാസികളേയും ക്ഷണിക്കുന്നതാണ് അന്നേദിവസം കുടുംബസമേതം എല്ലാ വ്യക്തികളും എത്തിച്ചേരേണ്ടതാണ്