About us

Constitution of kecherians View Download
ദൈവത്തിന്‍റെ സ്വന്തം നാടായ കേരളക്കരയുടെ സാംസ്കാരിക നഗരിയായ തൃശൂര്‍ ജില്ലാ നഗരത്തിൽ നിന്നും പതിനഞ്ച് കിലോമീറ്ററും കുന്നംകുളം ഗുരുവായൂർ തുടങ്ങിയ ചെറുപട്ടണങ്ങളിൽ നിന്നും യഥാക്രമം എട്ടും, പന്ത്രണ്ടും കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന കാർഷികവൃത്തിയിൽ ഒട്ടും പിന്നിലല്ലാത്തതുമായ ഒരു വലിയ വിഭാഗം ജനങ്ങൾ അടങ്ങുന്ന ചെറു പട്ടണം ആണ് കേച്ചേരി എന്ന കൊച്ചു പട്ടണം...
കേച്ചേരിയെയും പരിസര ഗ്രാമങ്ങളെയും കുളിരണയിച്ച് ഒഴുകിയൊലിച്ചോടുന്ന കേച്ചേരിപ്പുഴയും, കൂമ്പൊഴയും, ചൂണ്ടൽപ്പാറയും പൊൻമലയും, ജലശേഖരിണികളായ പെരുമണ്ണ് ചിറയും. പാറന്നൂർ ചിറയും ഇവയുടെല്ലാം മുട്ടി ഒരുമി നിൽക്കുന്ന ഹരിതാഭ പടർത്തി പരന്നു കിടക്കുന്ന നെൽപാടങ്ങളും കേരവും കവുങ്ങും നിറഞ്ഞ വയലോലകൾ കേച്ചേരി യില്‍നിന്നും വടക്കാഞ്ചേരി പാതയിലൂടെ രണ്ടു കിലോമീറ്റര്‍  പോയാല്‍ വലതു വശത്തായി തലയുയര്‍ത്തി നില്‍ക്കുന്നു പെരുവന്‍ മല.. .....പ്രകൃതി സ്നേഹികളുടെ കാല്പാടുകള്‍ നിരവതി തലമുറയിലൂടെ പതിഞ്ഞ അതിന്‍റെ നിരുകയിലെക്കുള്ള നടപ്പാത...കുന്നിന്‍റെ ഉചിയിലെക്കുള്ള നെടുങ്കന്‍ കയറ്റം  കയറിയാല്‍ പച്ചവിരിച്ച പ്രകൃതിയുടെ വശ്യ ബങ്ങിയില്‍ ലയിച്ചു ചിത്രം വരച്ച പോലെ  നില്‍ക്കുന്ന ശിവക്ഷേത്രം ... തുടങ്ങി നിരവതി പൊന്‍ തൂവലുകള്‍ തുന്നിചെര്തതാണ്, ഉൽസവങ്ങളുടെയും ആഘോഷങ്ങളുടെയും വലിയൊരു സംഗമ സ്ഥലം തന്നെയാണ് കേച്ചേരി..പറപ്പൂക്കാവ് പൂര മഹോത്സവവും എരനെല്ലൂർ അമ്പ് പെരുന്നാളും നീലങ്കാവ് ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കും , നബിദിനാഘോഷവും ഞങ്ങൾഎല്ലാ ദേശക്കാരും ജാതിഭേദ്യമന്യെ ഞങ്ങൾ വളരെ സന്തോഷത്തോടെ ആഘോഷിക്കുന്നു.. ഇങ്ങനെ എഴുതാത്തതും എഴുതിയതുമായ ഒരുപാട് വിശേഷണങ്ങള്‍ അലങ്കാരമായി കൊണ്ട് നടക്കുന്ന നന്മ നിറഞ്ഞ കുറെ നല്ല  മനുഷ്യര്‍  വൈവിധ്യങ്ങളായ മത , രാഷ്ട്രീയ സാഹജര്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഒരു നിലക്കും അലോസരം സൃഷ്ട്ടിക്കാതെ സ്നേഹ വായ്പ്പ്കളും സാന്ത്വനങ്ങളും കൊണ്ടും കൊടുത്തും ഒരുമയോടെ ജീവിക്കുന്നൊരിടം.... ഇതൊക്കെയാണ് ഞങ്ങളുടെ  കേച്ചേരി പ്രതേശം  ....
ജന്മപ്രതെഷത്തിന്റെ നനവുള്ള ഓര്‍മ്മകള്‍ തിരിച്ചുവരവിന്‍റെ ഗൃഹാതുരമായ പ്രതീക്ഷകളോടൊപ്പം പെട്ടികെട്ടി പത്തെമാരിയില്‍  കടല്‍ കടന്നവരുടെ കണ്ണീരും വിയര്‍പ്പും പ്രയത്നമായപ്പോള്‍  കേചെരിക്കുണ്ടായ വളര്‍ച്ച അപരിമേയമാണ് ഗൾഫ് രാജ്യത്തിന്റെ തണലിൽ നാൾക്ക് നാൾ വളർന്നു കൊണ്ടിരുന്ന കേച്ചേരിയിലെയും പരിസര പ്രദേശങ്ങളിൽ നിന്നും പ്രവാസ ജീവിതം 1960 മുതൽക്കേ തുടക്കമിട്ടിരുന്നു .. ഇന്നും പ്രവാസികളുടെ അദ്ധ്വാനത്തിന്റെ ഫലമായി ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും വലിയ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.....സ്വയം ഉരുകി ഉറ്റവര്‍ക്ക്‌  വെളിച്ചമാകാന്‍ വേണ്ടി പ്രവാസം വരിച്ച അവരുടെ പിന്മുറക്കാര്‍ ഒരുപാട് പേരുണ്ട്  പൊന്നു വിളയുന്ന മരുഭൂമിയില്‍ അങ്ങിങ്ങായി .കോണ്ക്രീറ്റ് കാടുകള്‍ക്കിടയില്‍ ആള്‍കൂട്ടത്തിന്റെ ജോലി തിരക്കുകളില്‍  ഒറ്റപ്പെട്ട് നിറം  മങ്ങി വിസ്മൃതിയില്‍ പൊഴിഞ്ഞു പോകുമായിരുന്നവര്‍....കാട്ടു വന്യതയുടെ വള്ളിപ്പടര്‍പ്പുകളില്‍ ഒറ്റപ്പെട്ടുപോയ പൂക്കളെ പോലെ... അവയെ പെറുക്കിക്കൂട്ടി ഒരിടത്ത് കൊടുന്നു നട്ടുനനച്ചപ്പോള്‍ ഉണ്ടായ ഫലം അതിനെ നട്ടുവളര്‍ത്തിയവരേ തന്നെ വിസ്മയബരിതരാക്കിയിരിക്കുന്നു  ...വിത്യസ്ത വര്‍ണത്തിലും വര്‍ഗത്തിലും പെട്ട പൂക്കളുടെ ജീവന്‍ തുടിക്കുന്ന  ഒരു പൂന്തോപ്പായി  മാറിയിരിക്കുന്നു അത്.... ഈ നാടുകളില്‍ നിന്നും പ്രവാസം വരിച്ച വിത്യസ്ത ജാതി രാഷ്ട്രീയ മത വിപാകത്തില്‍ പെട്ടവര്‍ ഒന്നിച്ചു ചേര്‍ന്ന് നാടിന്‍റെ നമ ലക്‌ഷ്യം വച്ച് തുടങ്ങിയതാണ്‌ കേച്ചേരിയന്‍സ് എന്ന  പ്രസ്ഥാനം .......കേച്ചേരിയന്‍സ് എന്ന് പേരിട്ടു
ജനുവരിയിലെ മഞ്ഞുറങ്ങുന്ന ഏതോ രാത്രിയില്‍ ..അല്ലെങ്കില്‍ ദുബായിലെ തിരക്കിനിടയില്‍ വീണു കിട്ടിയ പകല്കിനാവിലെപ്പോഴോ ..ഒരു മഹത്തായ ആശയം ആരോ ഒരാളുടെ മനസ്സില്‍ നാമ്പിട്ടു ....അത് കൂട്ടുകാരോടൊത്ത് ചര്‍ച്ച ചെയ്തപ്പോള്‍ അതിന്‍റെ വിത്തുകള്‍ മഞ്ഞണിഞ്ഞു ഉല്‍വരയായ് കിടന്ന മണല്‍ പരപ്പിലേക്ക് ആഴ്ന്നിറങ്ങി ...അതൊരു പൂവായ് മരുഭൂമിയില്‍ വിരിഞ്ഞു ....അതിരുകള്‍ ഇല്ലാത്ത ആകാശത്തേക്ക് ഇതള്‍ വിടര്‍ത്തി അത് എത്തിനോക്കി ...പല നിറങ്ങളിലും വര്‍ഗങ്ങളിലും പെട്ട മറ്റു പൂക്കള്‍ സാകൂതം അവളുടെ ചുറ്റുമായി ഒന്നിച്ചു കൂടാന്‍ തുടങ്ങി ...അതുവരെ കണ്ടിട്ടില്ലാത്ത എന്തോ പ്രത്യേകത ആ പൂവിനുണ്ടോ ? അവര്‍ ചോദ്യ ശരങ്ങള്‍ ആത്മാവിലേക്ക് എയ്തു ...അപരിചിതയായ ആ പൂ കണ്ടു അവര്‍ മോഹിച്ചു ...കേട്ടരിഞ്ഞവര്‍ ഒന്നിനോട് ഒന്ന് തൊട്ട് അവള്‍ക്കു ചുറ്റും കൂടി ...അവര്‍ അറിയാതെ ആ പ്രതേശം വൈവിദ്യമായ പൂക്കളാല്‍ ഒരു പൂവാടിയായി....അവളെ കൂട്ട് കൂടാനെത്തിയവര്‍ രക്ത ബന്തുക്കളുമായി...സ്നേഹം അവയുടെ സൌരബ്യമായപ്പോള്‍ , സ്വപ്‌നങ്ങള്‍ അവരുടെ ഊര്ജധായനിയായി...നിര്‍മല സ്നേഹം പൊഴിച്ച ബാന്‍സുരിയുടെ സംഗീതത്തില്‍  അവരുടെ ആത്മ സൌരഭം കോര്‍ത്തിനക്കപ്പെട്ടു.....ഹൃദയത്തില്‍ സൂക്ഷിച്ചു വച്ച സ്വപ്നങ്ങളുടെ ചില്ലു ജാലകങ്ങള്‍ അവര്‍ തുറന്നു വച്ചു ...അതില്‍ നിന്നും പാറി വന്ന മഴവില്‍ തൂവലുകള്‍ ഒന്നു ചേര്‍ന്ന് ആ പൂവിനു മാന്ത്രിക വര്‍ണ്ണങ്ങള്‍ സമ്മാനിച്ചു...സൂര്യനെ മോഹിപ്പിക്കും പ്രഭാ പൂരമായി അവ ചുറ്റിലും പരന്നു പ്രകാശിക്കാന്‍ തുടങ്ങി ...ആ ദീപ്തി നന്മയുടെ ഹൃദയങ്ങളില്‍ കൂട് കൂട്ടി ...കണ്ണുകള്‍ക്ക്‌ വിരുന്നായി നൂറായിരം നിറങ്ങളും മനസിനെ മതിപ്പിക്കുന്ന ഹിരണ്യ ഗന്തികളും ഒന്നോടു ഒന്ന് ചേര്‍ന്ന് പൂത്തു വിടര്‍ന്നപ്പോള്‍ ...അത് അതിനെ നട്ടു വളര്‍ത്തിയവരില്‍ വിസ്മയം സൃഷ്ട്ടിച്ചു ...അവര്‍ ഒന്നായ് ആ ആരാമാത്തിന്ന് ഒരു പേരിട്ടു ...കേച്ചേരിയന്‍സ്....